Skip to main content

പൂഞ്ഞാറിലെ സ്‌കൂളുകളില്‍ തുമ്പൂര്‍മൂഴി പ്ലാന്റുകള്‍ ഒരുങ്ങി

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നു സ്‌കൂളുകളില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ  തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിച്ചു.

എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണിയംകുന്ന് സെന്റ് ജോസഫ്സ് യു.പി.എസ്, ചേന്നാട് സെന്റ് മരിയ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാന്റ് നിര്‍മിച്ചത്.

ഓരോ സ്‌കൂളിനും 2.40 ലക്ഷം രൂപ വീതം ആകെ 7.20 ലക്ഷം രൂപ ചിലവഴിച്ചു.കരിയിലയും ജൈവ മാലിന്യങ്ങളും പ്രത്യേക അനുപാതത്തില്‍ നിക്ഷേപിച്ചാണ് പ്ലാന്റില്‍ മാലിന്യം ജൈവവളമാക്കി മാറ്റുന്നത്. ഹരിത കര്‍മ്മ സേനയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ജൈവവളം സ്വകാര്യ ഏജന്‍സിക്ക് കൈമാറും. നാല് കമ്പോസ്റ്റ് ബിന്നുകളടങ്ങിയ ഒരു യൂണിറ്റാണ് സ്‌കൂളുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍, ചില്ലു കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, കടലാസുകള്‍ എന്നിവ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിന്  ബോട്ടില്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

date