Skip to main content

പൊതുയിടം എന്റേതും- സ്ത്രീകളുടെ രാത്രിനടത്തം 30 ന്

 നിര്‍ഭയദിനമായള ഡിസംബര്‍ 30 ന് രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരുമണിവരെ വ്യത്യസ്ത പരിപാടിയുമായി വനിതാ ശിശുവികസന വകുപ്പ് രംഗത്തിറങ്ങുന്നു. സംസ്ഥാനത്ത നഗര ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകള്‍ രാത്രി നടക്കുന്നു.ജില്ലയില്‍ കട്ടപ്പന, തൊടുപുഴ നഗരസഭകളിലാണ് ആദ്യഘട്ടത്തില്‍ പരിപാടി നടത്തുന്നത്.
 രാത്രി നടത്തത്തിന് സുരക്ഷിത മാര്‍ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പൊതുയിടം എന്റേതും എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി ഒറ്റയ്‌ക്കോ ചെറു സംഘങ്ങളായോ നടക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യക്ഷത്തില്‍ അല്ലാതെ നിരത്തില്‍ പോലീസ് സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്.

date