Skip to main content
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തും ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് ഗ്രാമപഞ്ചായത്തില്‍ പണം അടയ്ക്കുന്നതിനായി സ്ഥാപിച്ച പി ഒ എസ് മെഷീന്റെ ഉദ്ഘാടനം ആദ്യ ഇടപാട് നടത്തിക്കൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലാലച്ചന്‍ ജോസഫ് നിര്‍വഹിക്കുന്നു

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍  പിഒഎസ്  സംവിധാനം വഴി ഇനി പണമടയ്ക്കാം

 ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തും ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് ഗ്രാമപഞ്ചായത്തില്‍ പണം അടക്കുന്നതിനായി പി ഒ എസ് മെഷീന്‍  സ്ഥാപിച്ചു.  പരിപാടിയുടെ ഉദ്ഘാടനം ആദ്യ ഇടപാട് നടത്തിക്കൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലാലച്ചന്‍ ജോസഫ് നിര്‍വഹിച്ചു. ഇടുക്കി ജില്ലയില്‍ ഇരട്ടയാര്‍ പഞ്ചായത്തിലാണ് പദ്ധതിയുടെ ആദ്യ തുടക്കം. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ടും റീജിയണല്‍ മാനേജരുമായ ജോര്‍ജ് ജേക്കബ് പി ഒ എസ് സംവിധാനം വഴി പണം അടക്കുന്ന രീതി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇതിലൂടെ ഇടപാട് നടത്താനാകും. ഫെഡറല്‍ ബാങ്ക് ഇരട്ടയാര്‍ ശാഖയുമായി സഹകരിച്ചാണ് പി ഒ എസ് മെഷീന്‍ സ്ഥാപിച്ചത്. ഫെഡറല്‍ ബാങ്കിലെ വിവിധ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date