Skip to main content

വടവുകോട് ബ്ലോക്കിലെ ലൈഫ് മിഷൻ കുടുംബ സംഗമം 4 ന് കോലഞ്ചേരിയിൽ

കാക്കനാട്:  ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിലെ വടവുകോട് ബ്ലോക്ക് തല ഗുണഭോക്താക്കളുടെ കുടുംബ സംഗമം 4 ന് നടക്കും. രാവിലെ 10ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം വി.പി. സജീന്ദ്രൻ എം.എൽ.ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ അധ്യക്ഷത വഹിക്കും.  സംഗമത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും  ലഭ്യമാക്കുന്ന 18 സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും സംഗമത്തിൽ പ്രവർത്തിക്കും. വടവുകോട് ബ്ലോക്കിന് കീഴിലെ ആറ് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കളും കുടുംബാംഗങ്ങളുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.

date