Skip to main content

ജില്ലാതല ഏകോപന സമിതി യോഗം 3 ന്

 

 

 

 

ഏഴാമത്ത് സാമ്പത്തിക സെന്‍സസ് ജില്ലാതല ഏകോപന സമിതി യോഗം 2020 ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2.30 ന് കലക്ടറുടെ ചേമ്പറില്‍ ചേരും.

 

 

 

അക്കൗണ്ടിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

 

 

കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ ഡിഡിയു-ജികെവൈയുടെയും കീഴില്‍ ജനുവരിയില്‍ ആരംഭിക്കുന്ന എന്‍എസ്ഡിസി സര്‍ട്ടിഫൈഡ് സൗജന്യ അക്കൗണ്ടിങ് കോഴ്സിലേക്ക് മുസ്ലീം, ക്രിസ്റ്റ്യന്‍, എസ്.സി/എസ്ടി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യതയായ കോഴ്സിലേക്ക് എം.കോം, ബി കോം ബിരുദധാരികള്‍ക്ക് മുന്‍ഗണന. സൗജന്യ പരിശീലനത്തോടൊപ്പം താമസം, ഭക്ഷണം, യൂണിഫോം, മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും മിനിമം 6000 രൂപ വേതന നിരക്കില്‍ ജോലി ലഭിക്കാന്‍ സഹായവും ലഭിക്കും. ബിപിഎല്‍ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി ഏഴ്. താല്പര്യമുളളവര്‍ മുസ്ലീം എഡ്യൂക്കേഷണല്‍  ട്രസ്റ്റ്, രണ്ടാം നില, സംസം ബില്‍ഡിംഗ്, മാവൂര്‍ റോഡ്, കോഴിക്കോട്, 673004 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 8921773368.

 

 

 

 

അതിജീവിക പദ്ധതി  : അപേക്ഷ 10 നകം സമര്‍പ്പിക്കണം

 

 

 

 

ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വനിത ശിശുവികസന വകുപ്പ് മുഖേന ഒറ്റത്തവണ ധനസഹായം നല്‍കുന്ന അതിജീവിക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.  50 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം 50,000 രൂപയില്‍ കവിയരുത്. അനാരോഗ്യം നിമിത്തം ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് (ഹൃദ്രോഗം, അംഗപരിമിതി, കിഡ്നി/ലിവര്‍ സംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, തളര്‍വാതം മറ്റ് ഗുരുതര രോഗം ബാധിച്ചവര്‍) മാത്രമേ പദ്ധതിയ്ക്ക് അര്‍ഹതയുണ്ടാവൂ. അപേക്ഷകര്‍ മേല്‍ വിഭാഗത്തില്‍പ്പെടുന്ന വരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഭര്‍ത്താവ്/കുട്ടികള്‍/കുടുംബനാഥ എന്നിവര്‍ രോഗബാധിതരായി കിടപ്പുരോഗിയുള്ള കുടുംബം. പ്രകൃതി ദുരന്തത്താലോ മനുഷ്യവിപത്തിനാലോ വീട് നഷ്ടപ്പെട്ട്/നാശം സംഭവിച്ച് വാടകയ്ക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കടബാധ്യത മൂലം കുടുംബനാഥ ജപ്തിഭീഷണി നേരിടുന്ന കുടുംബം, ഭര്‍ത്താവിന്റെ  അസുഖം/ വിയോഗം മൂലം മക്കളുടെ പഠനത്തിന്/ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീ എന്നിവര്‍ ഗുണഭോക്താക്കാളാണ്. അപേക്ഷകര്‍ മേല്‍ വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കേണ്ടതും ജീവിത അവസ്ഥ സംബന്ധിച്ചും അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിത ദുരിതങ്ങള്‍ സംബന്ധിച്ചും ഒരു റിപ്പോര്‍ട്ട് വെള്ളക്കടലാസില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.

 

സര്‍ക്കാര്‍തലത്തില്‍ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി) ലഭിച്ചവര്‍ ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരല്ല. 18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരും തൊഴില്‍ ചെയ്യുന്നവരുമായ മക്കള്‍ ഉള്ളവര്‍ (ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉള്ള കുടുംബം, അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉള്ള കുടുംബം, കിടപ്പ് രോഗികളുള്ള കുടുംബം എന്നിവര്‍ ഒഴികെ) ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. അപേക്ഷ ജനുവരി 10  നകം ബന്ധപ്പെട്ട ഐ.സി.ഡി.എസ്. ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ  പകര്‍പ്പ് (ആധാര്‍/ഇലക്ഷന്‍ ഐ.ഡി), ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ തലത്തില്‍ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി) ലഭിച്ചിട്ടില്ലായെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, ജീവിതാവസ്ഥ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് എന്നിവ നല്‍കണം. അപേക്ഷാ ഫോം ഐ.സി.ഡി.എസ്. ഓഫീസ്, വകുപ്പിന്റെ വെബ്സൈറ്റ്റായ www.wcdkerala.gov.in ല്‍ ലഭ്യമാണ്.  

 

 

 

ഇനി ഞാനൊഴുകട്ടെ - നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം;

സമാപന പരിപാടി 3 ന്

 

 

 

ഇനി ഞാനൊഴുകട്ടെ - നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം പദ്ധതിയുടെ സമാപനം  ജനുവരി മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8 മണി മുതല്‍ കുന്നുമ്മല്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡിലൂടെ കടന്നുപോകുന്ന മീന്‍മുട്ടിക്കല്‍ പാതിരപ്പറ്റ തോട് ശുചീകരിക്കാനാണ് തീരുമാനം. തോടിന്റെ 2.5 കിലോമീറ്റര്‍ ശുചീകരണത്തിനായി എകദേശം 3000 ത്തോളം ആളുകള്‍ അണിനിരക്കും. 

 

date