Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

റവന്യൂ റിക്കവറി കുടിശ്ശിക ഒത്തുതീര്‍പ്പ് സംഗമം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന  കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്നും വായ്പ എടുത്ത് തുകയും പലിശയും തിരിച്ചടക്കുന്നതില്‍   വീഴ്ച വരുത്തി റവന്യൂ റിക്കവറി നടപടി നേരിടുന്ന   ഗുണഭോക്താക്കള്‍ക്ക് ജനുവരി ആറിന് ഉച്ചക്ക് രണ്ട് മണിക്ക് തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നടക്കുന്ന റവന്യൂ റിക്കവറി ഒത്തുതീര്‍പ്പ് സംഗമത്തില്‍ പങ്കെടുത്ത് വായ്പ കുടിശ്ശിക അടച്ചു തീര്‍ക്കാവുന്നതാണ്.  കുടിശ്ശിക പൂര്‍ണ്ണമായും അടച്ചുതീര്‍ക്കുന്നവര്‍ക്ക് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ചതിനു ശേഷമുള്ള പിഴപലിശയുടെ രണ്ട് ശതമാനവും,   നോട്ടീസ് ചാര്‍ജ്ജും റവന്യൂ റിക്കവറി ചാര്‍ജ്ജിനത്തില്‍ നാല് ശതമാനം  ഇളവും  അനുവദിക്കും.

ഭരണാനുമതി ലഭിച്ചു
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ആറ് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ കന്റോണ്‍മെന്റിന് പിറകിലുള്ള റോഡ് പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കെ എം ഷാജി എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 60,334  രൂപ വിനിയോഗിച്ച് ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ പുതിയതെരു മാപ്പിള എല്‍ പി സ്‌കൂള്‍, നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഓരോ ലാപ്‌ടോപ്പ് വാങ്ങിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/4750/2019

ഫിറ്റ് കണ്ണൂര്‍:  സൂംബ പ്രദര്‍ശനം  ജനുവരി ഒന്നിന്
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഫിറ്റ് കണ്ണൂര്‍ പരിപാടിയുടെ ഭാഗമായി പരിശീലിച്ച സൂംബ ഡാന്‍സിന്റെ  പ്രദര്‍ശനം കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്ന്  ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

കശുമാവ് കൃഷി പരിശീലനം
പട്ടികജാതി ഉപ പദ്ധതി പ്രകാരം പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കശുമാവ് കൃഷി പരിശീലനവും പുതിയ കൃഷി ആരംഭിക്കുന്നതിനുള്ള ധനസഹായവും നല്‍കുന്നു.  താല്‍പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ ജനുവരി 10 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9447664631, 7907177748.

പേപ്പര്‍ ബാഗ് - തുണിസഞ്ചി നിര്‍മ്മാണ  പരിശീലനം
നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് ബോര്‍ഡ്, സ്വദേശി ഗ്രാമവികസന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേപ്പര്‍ ബാഗ്് - തുണിസഞ്ചി നിര്‍മ്മാണത്തില്‍ പരിശീലനം  നല്‍കുന്നു. ജില്ലാ സ്‌കില്‍ ട്രെയിനിംഗ് സെന്ററില്‍ മൂന്ന് ദിവസം വീതം നീണ്ടുനില്‍ക്കുന്ന പരിശീലനം ജനുവരി രണ്ടിന് ആരംഭിച്ച് 31ന് സമാപിക്കും. പരിശീലനം  പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ സാങ്കേതിക സഹായവും സ്‌കില്‍ ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9447040831.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് വകുപ്പിലെ പവര്‍ സിസ്റ്റം ലാബിലേക്ക്  ആവശ്യമായ എയര്‍കണ്ടീഷണര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി മൂന്നിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
സിവില്‍ എഞ്ചിനീയറിങ്ങ് വകുപ്പിലെ എന്‍വയോണ്‍മെന്റല്‍  ലാബില്‍ ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി നാലിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

എം പി ഫണ്ട് അവലോകന യോഗം
കെ കെ രാഗേഷ് എം പി യുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള അവലോകന യോഗം ജനുവരി ആറിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

ലോകായുക്ത സിറ്റിങ്ങ്
ലോകായുക്ത ജനുവരി 20 ന് കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളിലും 21, 22 തീയതികളില്‍ തലശ്ശേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ക്യാമ്പ് സിറ്റിങ്ങ് നടത്തും.  പ്രസ്തുത ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുന്നതാണ്.

റേഷന്‍ വിതരണം നീട്ടി
ഡിസംബറില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണം ജനുവരി ഒന്നു വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date