Post Category
കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ ഇന്ന് (ജനുവരി ഒന്ന്) മുതൽ എൻജോയ് പ്ലസ്ടു സംപ്രേഷണം
കൈറ്റ് വിക്ടേഴ്‌സ് ചാനൽ പുതുവർഷത്തിൽ വിദ്യാർത്ഥികൾക്കായി പാഠപുസ്തകാടിസ്ഥാനത്തിൽ തയ്യാറാക്കിയ എൻജോയ് പ്ലസ്ടു എന്ന പുതിയ പരിപാടി സംപ്രേഷണം ചെയ്യും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ബോട്ടണി, മാത്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇംഗ്ലീഷ്, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലെ ദീർഘമായ പാഠഭാഗങ്ങൾ ലളിതമായി ഇതിൽ അവതരിപ്പിക്കും. കേരളത്തിലെ പ്രശസ്തരായ അദ്ധ്യാപകരും വിഷയ വിദഗ്ദ്ധരും പാഠഭാഗങ്ങൾ വിശകലനം ചെയ്യും. തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും രാത്രി 7.30 നും 10.30നും, തൊട്ടടുത്ത ദിവസം രാവിലെ 8.30 നും പരിപാടി സംപ്രേഷണം ചെയ്യും. തത്സമയം www.victers.kite.kerala.gov.in ലും ഓഫ്‌ലൈനായി വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലായ itsvicters ലും പരിപാടി കാണാം.
പി.എൻ.എക്‌സ്.4726/19
date
- Log in to post comments