Skip to main content

ബദൽ ഉത്പന്ന പ്രദർശന മേള: സ്റ്റാളുകൾക്ക് അപേക്ഷിക്കാം

ഹരിതകേരളം മിഷൻ ജനുവരി 15 മുതൽ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ബദൽ ഉല്പന്ന പ്രദർശന വില്പന മേളയിൽ സ്റ്റാളുകൾ അനുവദിക്കുന്നു. ഹരിതകേരളം മിഷൻ സഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോടനുബന്ധിച്ചാണ് പരിപാടി. പ്രദർശനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഹരിതകേരളം മിഷനിൽ ബന്ധപ്പെടുക. സ്റ്റാളുകളുടെ എണ്ണം പരിമിതമായതിനാൽ ആദ്യമെത്തുന്നവർക്ക് അവസരം ലഭിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് ബദലായുള്ളവയ്ക്ക് പ്രാധാന്യം നൽകുന്ന വസ്തുക്കൾ, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്‌കരണോപാധികൾ എന്നിവയാണ് പ്രദർശനത്തിൽ പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387801694.
പി.എൻ.എക്‌സ്.4727/19

 

date