Skip to main content

ഹജ്ജ് വാക്സിനേഷന്‍ ഇനി കാഞ്ഞിരപ്പള്ളിയിലും

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷനുവേണ്ടി   കാഞ്ഞിരപ്പള്ളി  ജനറല്‍ ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ നിര്‍ദേശമനുസരിച്ച്  അടുത്ത ഹജ്ജ് മുതല്‍ ഇവിടെ വാക്സിനേഷന്‍  കേന്ദ്രം സജ്ജമാക്കാന്‍ നടപടി സ്വീകരിച്ചതായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി സ്വദേശി എച്ച്. അബ്ദുള്‍ അസീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ നിലവില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ഹജ്ജ് വാക്സിനേഷന് സൗകര്യമുള്ളത്.  

ഓരോ വര്‍ഷവും ശരാശരി 150 മുതല്‍ 170 വരെ ആളുകളാണ് ഇവിടെ എത്താറുള്ളത്.

കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം. തോമസിന്‍റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 17 അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ 10 എണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു. ജില്ലയിലെ അടുത്ത സിറ്റിംഗ് ഫെബ്രുവരി 18ന് നടക്കും.

date