Post Category
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
കൊണ്ടോട്ടി ബി.ആര്‍.സി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ദ്വിദ്വിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. എളമരം ബി.ടി.എം.ഒ യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ഭിന്നശേഷിക്കാര്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികളുടെ വ്യത്യസ്ത അഭിരുചികള്‍ വികസിപ്പിച്ചെടുത്ത് അവരെ സ്വയംപര്യാപ്തരാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. വരയും കുറിയും, പാവക്കൂത്ത്, കരവിരുത്, വര്‍ണ്ണ പമ്പരം തുടങ്ങിയ നാല് കോര്‍ണറുകളായി വിവിധ പ്രവര്‍ത്തനങ്ങളാണ് ദ്വിദിന ക്യാമ്പില്‍ സംഘടിപ്പിച്ചത്. 35 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജമീല, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വിനീത് കുമാര്‍, എ.ഇ.ഒ ദിവാകരന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
date
- Log in to post comments