Skip to main content

ക്രിസ്തുമസ്/ന്യൂഇയര്‍ : ഖാദി തുണിത്തരങ്ങള്‍ക്ക് 30%

 

ഗ്രാമ പ്രദേശങ്ങളില്‍ ഖാദി മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രികളുടെ ഉപജീവനത്തിനും ഖാദി  ഗ്രാമ വ്യവസായത്തിന്റെ ഉന്നമനത്തിനുമായി ഡിസംബര്‍ 31 വരെ ക്രിസ്തുമസ്/ന്യൂ ഇയര്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30% ഗവ. റിബേറ്റ് ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. ബെഡ്ഡ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക് സാരി, ഡബ്ബിള്‍ മുണ്ട്, ബെഡ്ഡ് ഷീറ്റ്, ഡെറി, മാറ്റ്, ഷര്‍ട്ടിങ്ങ്, കാവി മുണ്ട് എന്നിവയ്ക്ക് 30% റിബേറ്റ് ലഭ്യമാണ്. കൂടാതെ തേന്‍, ചന്ദനത്തിരി, സോപ്പ്, ജവാദ്, സ്റ്റാര്‍ച്ച്, സാന്റല്‍ ഓയില്‍, ചൂരല്‍ കസേര തുടങ്ങിയ ഗ്രാമവ്യവായ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്.

date