Skip to main content

വനിതകള്‍ക്കായി തൊഴില്‍മേള 28 ന്  

പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍  സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വനിതകള്‍ക്ക് മാത്രമായി തൊഴില്‍മേള   നടത്തുന്നു.

സിവില്‍ ഫാക്കല്‍റ്റി (സിവില്‍ എഞ്ചിനീയറിംഗ്), മെക്കാനിക്കല്‍ ഫാക്കല്‍റ്റി (ബി.ഇ./ബിടെക്ക് (മെക്കാനിക്കല്‍), മാര്‍ക്കറ്റിംഗ് (പ്ലസ് ടു), ടെലികാളിംഗ്/അസിസ്റ്റന്റ് ഓഫീസ് അഡ്മിന്‍ (പ്ലസ്ടു),  ടീച്ചേഴ്സ് സയന്‍സ് (ബി.ടെക്ക്/എം.ടെക്ക്/എം.എസ്.സി./പി.എച്ച്.ഡി.), അക്കാഡമിക് കോഡിനേറ്റേഴ്സ് (ബി.ടെക്ക്/എം.എസ്.സി.),  ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്  (ഡിഗ്രി/പി.ജി), ടെലികോളേഴ്സ് (ഡിഗ്രി /പി.ജി.),  അഡ്മിന്‍ മാനേജര്‍ (ഡിഗ്രി /പി.ജി.),  ഏജന്‍സി മാനേജര്‍,  (ഡിഗ്രി), മാനേജര്‍ ട്രെയിനി  (പ്ലസ് ടു),  ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ (പ്ലസ് ടു),  സെന്റര്‍ ഹെഡ്, റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് (പി.ജി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും), ഇംഗ്ലീഷ് ലാംഗ്വേജ്  ട്രെയിനര്‍ (പി.ജി യും TKT/CELTA/DELTA, TESOL സര്‍ട്ടിഫിക്കേഷനും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും), ഡിജിറ്റല്‍ ലിറ്ററസി ട്രെയിനര്‍, (ബി.ടെക്ക്/എം.ടെക്ക്/ കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജുവേഷനും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും) ആപ്റ്റിറ്റിയൂഡ് ട്രെയിനര്‍, അനാലിറ്റിക്കല്‍ റീസണിംഗ് ട്രെയിനര്‍ (സയന്‍സ് മേഖലയില്‍ ബിരുദം/ ബി.ടെക്ക്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും), ബേസിക് ഇലക്ട്രിക്കല്‍ ട്രെയിനര്‍ (ഐ.ടി.ഐ/ പോളിടെക്‌നിക്ക്/ എന്‍ജിനീയറിങ് കോളെജുകളില്‍ നിന്നും വിരമിച്ച അധ്യപകര്‍) എന്നീ തസ്തികകളിലാണ് ഒഴിവ്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 മുതല്‍ 50 വയസ്സ് വരെയുള്ള വനിതകള്‍ ബയോഡാറ്റയും (3 പകര്‍പ്പ്), ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, വണ്‍ ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ ഡിസംബര്‍ 28 ന് രാവിലെ 10 ന് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  എംപ്ലോയബിലിറ്റി സെന്ററില്‍  രജിസ്റ്റര്‍ ചെയ്തവര്‍ രശീതി ഹാജരാക്കിയാല്‍ മതിയാവും. ഫോണ്‍ : 0491-2505435.

date