Post Category
പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സ് പ്രവേശനം.
കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ. കോഴ്‌സിലേക്ക് ബിരുദവും ആറുമാസം കാലയളവിലുള്ള ഡി.സി.എ കോഴ്‌സിന് പ്ലസ് ടുവുമാണ് യോഗ്യത. ഓരോ കോഴ്‌സിനും 40 വീതം സീറ്റുകളാണ് ഉണ്ടാവുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 150 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. എസ്. സി, എസ്. ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍ 049222 85577, 8547005061.
date
- Log in to post comments