Skip to main content

ഐ.എച്ച്.ആര്‍.ഡിയില്‍ കോഴ്‌സ് പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ കേന്ദ്രങ്ങളില്‍ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്‌സിന് ബിരുദവും ഡി.സി.എ.യ്ക്ക് പ്ലസ്.ടുവുമാണ് യോഗ്യത. ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യത്തോടൊപ്പം സ്റ്റൈപന്റും ലഭിക്കും. അപേക്ഷകള്‍ ജനുവരി ആറ് വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 0494-2646303 (വളാഞ്ചേരി), 0494-2423599 (തിരൂര്‍) നമ്പറുകളില്‍ ബന്ധപ്പെടുക.

date