Skip to main content

വാഹനങ്ങളുടെ ഇ-ലേലം 30 ന്

 

പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചതും അവകാശികള്‍ ഇല്ലാത്തതുമായ 27 ലോട്ടുകളില്‍ ഉള്‍പ്പെട്ട 177 വാഹനങ്ങള്‍ ഡിസംബര്‍ 30 ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ഓണ്‍ലൈന്‍ വില്‍പ്പന നടത്തും. പാലക്കാട് ടൗണ്‍ നോര്‍ത്ത്, ആലത്തൂര്‍, വടക്കഞ്ചേരി, മംഗലം ഡാം, കുഴല്‍മന്ദം, പുതുനഗരം, നെന്മാറ, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, പട്ടാമ്പി, ചാലിശ്ശേരി, തൃത്താല, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങളാണ് ഇ-ലേലം നടത്തുന്നത്. www.mstcecommerce.com ല്‍ ബയ്യറായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. വാഹനങ്ങള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ഫോണ്‍: 0491-2536700.

date