Post Category
കശുവണ്ടി ലേലം എട്ടിന്
പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ ഒലവക്കോട് റെയിഞ്ചിന് കീഴിലുള്ള പുതന്‍കോട് തോട്ടത്തില്‍ നിന്നും കശുവണ്ടി ലേലം എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 9.87 ഹെക്ടറാണ് തോട്ടത്തിന്റെ വിസ്തീര്‍ണം. ദര്‍ഘാസ് ഫോറം ജനുവരി എട്ട് ഉച്ചയ്ക്ക് ഒരു മണി വരെ പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനകം ദര്‍ഘാസുകള്‍ തിരികെ സമര്‍പ്പിക്കണം. ഉച്ചയ്ക്ക് മൂന്നു മണിക്ക് ലേലം വിളിക്കും. ഏതെങ്കിലും കാരണത്താല്‍ ജനുവരി എട്ടിന് ലേലം നടന്നില്ലെങ്കില്‍ ജനുവരി 10 ന് ലേലം നടക്കുമെന്ന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments