Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. എം.ബി.എ/ ബിബിഎയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംപ്ലോയബിലിറ്റി സ്‌കിലില്‍ ട്രെയിനിങ് നേടിയ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താനുള്ള നൈപുണ്യവും പ്ലസ് ടു/ ഡിപ്ലോമ തലം കമ്പ്യൂട്ടര്‍ പരിജ്ഞാനമോ അല്ലെങ്കില്‍ ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംപ്ലോയബിലിറ്റി സ്‌കിലില്‍ ട്രെയിനിങ് നേടി നിലവില്‍ സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്ട്രക്ടര്‍ ആയവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181.

date