Skip to main content

ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

 

സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലുമുതല്‍ ഏഴുവരെ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവും വൈഗ 2020ന്റെ പ്രചരണാര്‍ഥം പാലക്കാട് നഗരത്തില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ഥിനികള്‍, കൃഷി വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു. ആത്മ പ്രോജക്ട് ഡയറക്ടര്‍ ടി പുഷ്‌കരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി ശ്രീകുമാരി, ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ പി ലിവി, ആത്മ സീനിയര്‍ സൂപ്രണ്ട് എം പാര്‍വതികുട്ടി, ആത്മ ടെക്‌നോളജി മാനേജര്‍ രഞ്ജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

date