Skip to main content

  ഹാര്‍ഡ് വെയര്‍ ഗസ്റ്റ് ലക്ചര്‍ നിയമനം

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ്  നെറ്റ് വര്‍ക്കിങ് കോഴ്‌സ് പഠിപ്പിക്കുവാന്‍ യോഗ്യരായവര്‍ക്കായി പാലക്കാട് എല്‍.ബി.എസ്  സെന്ററില്‍ ജനവരി  ഏഴിന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും.  അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും  കംപ്യൂട്ടര്‍സയന്‍സിലോ ഇലക്ട്രോണിക്‌സ് അനുബന്ധ മേഖലകളിലോ  ഒന്നാംക്ലാസ് ബി.ടെക് ബിരുദമോ കംപ്യൂട്ടര്‍/ കംപ്യൂട്ടര്‍  ഹാര്‍ഡ് വെയര്‍/ഇലക്ട്രോണ്ിക്‌സ്‌കോഴ്‌സിലുള്ള  ത്രിവത്സര ഡിപ്ലോമയും ഒരുവര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയമുള്ളവര്‍ക്കാണ് യോഗ്യത. ഫോണ്‍; 0491-2527425.

 

date