Skip to main content

ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്‍ഡ് ലീഡേഴ്‌സ് കോണ്‍ക്ലേവ്: ഇന്നുകൂടി അപേക്ഷിക്കാം

 

സംസ്ഥാനത്തിന്റെ വികസനനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ആറിന് നടക്കുന്ന രണ്ടാംഘട്ട ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്‍ഡ് ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ഇന്ന് (ജനുവരി ഒന്ന്) കൂടി അപേക്ഷിക്കാം. കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക, വെറ്ററിനറി, മലയാളം, സംസ്‌കൃതം, കേരള കലാമണ്ഡലം സര്‍വകലാശാലകളിലെ യൂണിയന്‍ പ്രതിനിധികളും ഇവയുടെ കീഴിലുള്ള സ്വാശ്രയ കോളെജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് കോളെജുകളിലെയും യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ http://www.collegiateedu.kerala.gov.in ല്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രിന്‍സിപ്പാലിന്റെ സാക്ഷ്യപത്രം സഹിതം leadersconclaveclt@gmail.com ലേക്ക് അയക്കണം. കോഴിക്കോട് ഫറൂഖ് കോളെജില്‍ ജനുവരി ആറിന് നടക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും കോളെജ് ഐ.ഡി കാര്‍ഡും സഹിതം എത്തണമെന്ന് അഡീ. ഡയറക്ടര്‍ അറിയിച്ചു.

date