Skip to main content

പശ്ചിമേഷ്യന്‍ മാധ്യമപ്രവര്‍ത്തകരെ കേരളവുമായി ബന്ധിപ്പിക്കുന്ന വേദികള്‍ വേണം

 

    ലോകത്ത് പ്രവാസികളുടെയും അഭയാര്‍ഥികളുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രവാസലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. പശ്ചിമേഷ്യന്‍ മാധ്യമപ്രവര്‍ത്തകരും കേരള മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി  സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു  ഫോറം രൂപീകരിക്കണം. ലോക കേരള മാധ്യമ സഭയുമായി ബന്ധപ്പെട്ട് 'പശ്ചിമേഷ്യയും കേരള വികസനവും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നത്.നവകേരള  നിര്‍മിതിയ്ക്കായി പ്രവാസ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്ഥിര നിക്ഷേപകരോടൊപ്പം ചെറുകിട നിക്ഷേപകരെയും ഉയര്‍ത്തിക്കൊണ്ടു വരണം.   ഒപ്പം വികസന പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിലേക്കും നടപ്പിലാക്കുന്നതിലും പ്രവാസി ലോകത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെടണമെന്നും പ്രവാസി മാധ്യമ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.പ്രവാസികളില്‍ ഭൂരിഭാഗവും സാങ്കേതിക വൈദഗ്ധ്യം ഉള്ളവരാണ്. അതുകൊണ്ട് തന്നെ നവകേരള നിര്‍മിതിയില്‍ ഇവരെ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം. 

    കേരളത്തിന്റെ പുനഃനിര്‍മിതിയില്‍ പ്രതികൂലമായി നില്‍ക്കുന്നതില്‍ മറ്റൊരു പ്രധാന വിഷയം വിവാദങ്ങളാണ്. പ്രവസലോകത്തിലും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ കരുതലോടെ ഇടപെടേണ്ടതുണ്ട്. സര്‍ക്കാരിന്റെ വികസന പരിപാടികള്‍ക്ക്  കൂടുതല്‍ ഊന്നല്‍ നല്‍കി പ്രചാരണം നല്‍കാന്‍ സാധിക്കണം

    മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജ് മോഡറേറ്റര്‍ ആയ ചര്‍ച്ചയില്‍  ഐസക് ജോണ്‍ പട്ടാണിപറമ്പില്‍ , സോമന്‍ ബേബി, എം സി എ നാസര്‍, ഇ എം അഷറഫ്, കെ എം അബ്ബാസ്, സാം പൈനുംമൂട്, ഹബീബ്  എന്നിവര്‍ പാനലിസ്റ്റുകള്‍ ആയി. 
(പി.ആര്‍.പി. 1377/2019)

 

date