Skip to main content

കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020 

കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020 

 

എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 38-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020  (പുഷ്പ - സസ്യ പ്രദര്‍ശനം) 2020 ജനുവരി 3 വെളളിയാഴ്ച മുതല്‍  ജനുവരി 12 ഞായറാഴ്ച വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വച്ച് നടത്തും. തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച പുഷ്പമേളയായ കൊച്ചിന്‍ ഫ്‌ളവര്‍ഷോ ഈ വര്‍ഷം തികച്ചും നൂതനമായ രീതിയിലാണ് അണിയിച്ചൊരുക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തില്‍ പരം പുഷ്പ പ്രേമികള്‍ ഫ്‌ളവര്‍ഷോ ആസ്വദിച്ചിരുന്നു.

അന്‍പതിനായിരത്തില്‍പ്പരം പൂച്ചെടികളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. രണ്ടായിരത്തില്‍പ്പരം റോസാചെടികളും, ആയിരത്തില്‍പ്പരം ഓര്‍ക്കിഡുകളും, ഗ്രാഫ്റ്റ് ചെയ്ത അഡീനിയം, കൂടാതെ പെറ്റിയൂണിയ, ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പൊയിന്‍സെറ്റിയയുടെ നവീന ഇനമായ പ്രിന്‍സ് സെറ്റിയ, വിവിധ ഇനം ജമന്തികള്‍ തുടങ്ങി അമ്പതില്‍പ്പരം ഇനങ്ങളില്‍ പെടുന്ന പൂച്ചെടികളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബോണ്‍സായി ചെടികളും അപൂര്‍വ്വ ഔഷധ ചെടികളും നക്ഷത്ര വൃക്ഷങ്ങളും ഒരുക്കിയിരിക്കുന്നു.

  അയ്യായിരത്തില്‍പ്പരം ചതുരശ്ര അടിയില്‍ പുഷ്പാലങ്കാരത്തിനായി പ്രത്യേക പവിലിയന്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ചെടികള്‍, പൂക്കള്‍ എന്നിവ കൊണ്ടുളള ഇന്‍സ്റ്റലേഷനും ഈ ഫ്‌ളവര്‍ഷോയുടെ പ്രത്യേകതയാണ്.

സംസ്ഥാന കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കേരഫെഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങി സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.

റോസ്, ചെമ്പരത്തി, കളളിമുള്‍ ചെടികള്‍, ഓര്‍ക്കിഡ്, ടോപ്പിയറി (ആകര്‍ഷകമായ രീതിയില്‍ രൂപമാറ്റം ചെയ്ത ചെടികള്‍) എന്നീ ചെടികള്‍ക്കായി ആറോളം പ്രത്യേക പവലിയനുകള്‍ അലങ്കരിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫോട്ടോ ബൂത്തുകളും സെല്‍ഫി സ്‌പോട്ടുകളും ഒരുക്കിയിട്ടുണ്ട്. മികച്ച സെല്‍ഫിക്ക് ദിവസവും സമ്മാനമുണ്ടായിരിക്കും. 

ജനുവരി 11ന് കുട്ടികള്‍ക്കായി പുഷ്പരാജകുമാരന്‍, പുഷ്പരാജകുമാരി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

ഈ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജനുവരി 3 ന് വൈകീട്ട് 5 മണിക്ക് ബഹു. കേരളാ ഹൈക്കോടതി ജഡ്ജി  - ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍  നിര്‍വ്വഹിക്കുന്നതാണ്. ചടങ്ങിന് ടി.ജെ. വിനോദ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍  ഹൈബി ഈഡന്‍ എം.പി., കളക്ടര്‍ കെ.എസ്. സുഹാസ് കഅട  തുടങ്ങിയവര്‍ സംബന്ധിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 25-ല്‍ പരം നഴ്‌സറികള്‍ പൂച്ചെടികളും, ഫവലൃക്ഷതൈകളും മിതമായ നിരക്കില്‍ വാങ്ങാവുന്ന സൗകര്യവും ഒരുക്കിയിരിക്കുന്നു.

ഉദ്ഘാടനദിവസം രാവിലെ ഒമ്പത് മണി മുതല്‍ തന്നെ പ്രവേശനം ആരംഭിക്കുന്നതാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

date