Post Category
അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം; ടെണ്ടറുകൾ ക്ഷണിച്ചു.
കാക്കനാട്: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഇടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്റ്റിന് കീഴിലെ 101 അങ്കണവാടികളിലേക്ക് 2019-2020 സാമ്പത്തീക വർഷം പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഈ മാസം 18 വരെ ടെണ്ടർ ഫോമുകൾ വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യും. 18 ന് ഉച്ച കഴിഞ്ഞ് 3.30 ന് ടെണ്ടറുകൾ തുറക്കും. ടെണ്ടർ ഫോമിനും കുടുതൽ വിവരങ്ങൾക്കും ഐ.സി.ഡി.എസ്.ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments