Skip to main content

തണല്‍ 2020 പദ്ധതിയുമായി ഹരിത കേരളം മിഷന്‍

പരിസ്ഥിതിയും ജൈവ വൈവിധ്യവും സംരക്ഷിക്കാനും കുട്ടികളെ പ്രകൃതിയുടെ കാവലാളാക്കാനും ലക്ഷ്യമിട്ട് തണല്‍ 2020 പദ്ധതി സംഘടിപ്പിക്കും.  ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വി.കോട്ടയം ഗവണ്‍മെന്റ് എല്‍പി.സ്‌കൂളിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റ തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് നടപ്പാക്കിയ സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന്(02) വൈകിട്ട് നാലിന് വി.കോട്ടയം.ഗവ.എല്‍പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും.

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കി വരുന്ന പച്ചതുരുത്തിന്റെയും ഹരിത വിദ്യാലയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണാദേവി നിര്‍വഹിക്കും. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പദ്ധതി അവതരണം നടത്തും. തണല്‍ 2020 പദ്ധതിയുടെ ഭാഗമായി ഓലയിലും പാളയിലും നിര്‍മിച്ച വിവിധതരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളും, തുണി സഞ്ചികളുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കാന്‍ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നിര്‍മിച്ച മുന്നൂറ് തുണി സഞ്ചികളും ചടങ്ങില്‍ വിതരണം ചെയ്യും.

കുട്ടികള്‍ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നടക്കുന്ന സെമിനാര്‍ ബി.എം.സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യു എം.തോമസ്, പശ്ചിമഘട്ട സംരക്ഷണ സമിതി അംഗം റ്റി.എന്‍ സത്യന്‍ എന്നിവര്‍ നയിക്കും. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
 

date