Skip to main content

സഫലം അദാലത്ത് കണയന്നൂര്‍ താലൂക്കില്‍

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സഫലം പരാതി പരിഹാര അദാലത്ത് ശനിയാഴ്ച രാവിലെ 10.00 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.  സഫലം ഫയല്‍ അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പൊതുജനങ്ങളും,അപേക്ഷകള്‍ കൈകാര്യം ചെയ്ത ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പരാതി സംബന്ധിച്ച ഫയല്‍ സഹിതവും അദാലത്തില്‍ പങ്കെടുക്കുന്നതിന് കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് തഹസില്‍ദാര്‍ ബീന.പി.ആനന്ദ് അറിയിച്ചു

date