Skip to main content

ഭരണഘടനാ സാക്ഷരതാ പ്രചാരണം; ജില്ലാതല ഉദ്ഘാടനം നടന്നു.

കാക്കനാട്: സാക്ഷരതാ മിഷന്റെ ഭരണഘടനാ സാക്ഷരതാ പരിപാടിയായ 'ഇന്ത്യ എന്ന റിപ്ലബ്ലിക് ' രണ്ടാം ഘട്ട പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ അയ്യപ്പൻ കുട്ടി നിർവഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ  അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, അസി. കോർഡിനേറ്റർമാരായ കെ.എം.സുബൈദ, ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 30 വരെ നീളുന്ന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ സാക്ഷരതാ പരിപാടികൾ സംഘടിപ്പിക്കും. 6 ന് ജില്ലയിലെ 3 കേന്ദ്രങ്ങളിൽ കലാജാഥയും നടക്കും.

date