Skip to main content

ദേശീയസമ്മതിദായക ദിനാഘോഷം: ജില്ലാതല കത്തെഴുത്തു മത്സരം നടത്തി

ജനുവരി 25 ന് നടത്തുന്ന പത്താം ദേശീയ സമ്മതിദായക ദിനാഘോഷം പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല കത്തെഴുത്ത് മത്സരം മുളങ്കുന്നത്തുകാവ് കിലയിലെ ഗ്രാമസ്വരാജ് ഹാളിൽ നടത്തി. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. ഓരോ പൗരനും സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം എന്ന ആശയത്തെ ആസ്പദമാക്കി തൽസമയം നൽകുന്ന വിഷയത്തെ സംബന്ധിച്ച് കത്ത് തയ്യാറാക്കുന്ന മത്സരമാണ് നടന്നത്. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി. ശശികുമാർ മത്സരത്തിന് നേതൃത്വം നൽകി. കില അസിസ്റ്റന്റ് ഡയറക്ടർ മാത്യു ആൻഡ്രൂസ് സംസാരിച്ചു. ജില്ലാതല മത്സര വിജയികൾക്ക് ജനുവരി 20 ന് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ഫോട്ടോ അടിക്കുറിപ്പ്: മുളങ്കുന്നത്തുകാവ് കിലയിൽ സമ്മതിദായക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ജില്ലാതല കത്തെഴുത്ത് മത്സരം

date