Skip to main content

പാറമേക്കാവ് വേല: മൂന്നിന് രാത്രി വെടിക്കെട്ടിന് അനുമതി

തൃശൂർ പാറമേക്കാവ് വേലയോടനുബന്ധിച്ച് ജനുവരി മൂന്നിന് രാത്രി പത്തിനും 10.30നും ഇടയിൽ വെടിക്കെട്ട് നടത്തുന്നതിന് പാറമേക്കാവ് ദേവസ്വത്തിന് അനുമതി നൽകി തൃശൂർ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവായി. പരമാവധി ആയിരം കിലോ ഗ്രാം മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമ്മിച്ച ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ അംഗീകൃത നിർമ്മിത പടക്കങ്ങൾക്കാണ് അനുമതി. അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവയ്ക്ക് പെസോയുടെ അംഗീകാരം ഇല്ലാത്തതിനാൽ അവ ഉപയോഗിക്കുന്നതിന് അനുമതിയില്ല. നിരോധിത രാസവസ്തുക്കൾ ചേർക്കാത്ത വെടിക്കോപ്പുകൾ മാത്രമാണ് ലൈസൻസ്. വെടിക്കെട്ട് സുരക്ഷിതമാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ പോലീസിനം മറ്റ് വിവിധ സർക്കാർ വകുപ്പുകൾക്കും തൃശൂർ കോർപറേഷനും ഉത്തരവിൽ നിർദേശം നൽകി.

date