Skip to main content

പുതുവത്സര രാവിൽ ആഘോഷങ്ങളോടെ ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ

പുതുവത്സരത്തോടനുബന്ധിച്ച ആഘോഷരാവിൽ ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തുടക്കം. ചാവക്കാട് നഗരസഭ നാട്ടുകാർക്ക് വേണ്ടി നടത്തിയ ബീച്ച് ഫെസ്റ്റാണ് വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറിയത്. ജയന്റ് വീൽ, റോള കോസ്റ്റ് തുടങ്ങി കുട്ടികൾക്കായി പ്രത്യേക കളിയിടങ്ങളോരുക്കി കാർണിവലിനും തുടക്കമായി. ഗാനരചയിതാവ് റഫീഖ് അഹമ്മദ് ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഗാനമേള, ചാക്യാർകൂത്ത്, മിഴാവ്, ഫ്യുഷൻ ഡാൻസ്, ശാസ്ത്രീയ നൃത്തം, ഒപ്പന, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് തുടങ്ങി പരിപാടികൾ നഗരസഭ ഫെലോഷിപ്പ് കലാകാരന്മാർ അവതരിപ്പിച്ചു. തുടർന്ന് വർണ്ണാഭമായ വെടിക്കെട്ടും ഉണ്ടായിയുന്നു. സിനിമാതാരം റോഷൻ, മോഹൻദാസ്, ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ ഓഫിസർ രവീന്ദ്രൻ, നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ, ചാവക്കാട് എ.സി.പി ഷിനോജ്, മറ്റ് നഗരസഭ അംഗങ്ങൾ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി കുടുംബശ്രീയുടെ കഫേശ്രീ ഭക്ഷണശാലയും രുചിക്കൂട്ടുകളുമായി വിരുന്നൊരുക്കി. ഡിസംബർ 31ന് ആരംഭിച്ച കാർണിവൽ ജനുവരി 10 വരെ നീളും.

date