Skip to main content

ഭരണഘടനാ സാക്ഷരതാ പരിപാടി

'ഇന്ത്യ എന്ന റിപ്പബ്ലിക്' ഭരണഘടനാ സാക്ഷരതാ രണ്ടാം ഘട്ടം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ അദ്ധ്യക്ഷത വഹിച്ചു. ജനുവരി ഒന്നു മുതൽ രക്തസാക്ഷിദിനമായ 30 വരെ നടത്തുന്ന കാമ്പയിനിലൂടെ ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യൻ റിപ്പബ്ലിക് രൂപം കൊണ്ടതിന്റെ നാൾ വഴികളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും നടത്തുന്ന കലാജാഥ തൃശൂർ ജില്ലയിൽ ജനുവരി നാലിന് എത്തും. രാവിലെ 10.30 ന് പുന്നയൂർക്കുളം വൈകീട്ട് നാലിന് കാറളം ആറ് മണിക്ക് എസ് പുരം എന്നിവിടങ്ങളിലാണ് കലാജാഥ പര്യടനം നടത്തുക.

date