Post Category
ശുചീകരണ സുരക്ഷാ തൊഴിലാളികളുടെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ മാത്രം
ആലപ്പുഴ: സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം, സുരക്ഷ എന്നിവയ്ക്കായുള്ള താല്‍ക്കാലിക നിമയനങ്ങള്‍ക്ക് കുടുംബശ്രീ, കെക്സോണ് എന്നീ സ്ഥാപനങ്ങളുമായി വാര്‍ഷികാടിസ്ഥാനത്തില്‍ സേവനകരാര്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ റദ്ദാക്കി ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മേല്പറഞ്ഞ ഒഴിവുകള്‍ പഴയതുപോലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കുവാന്‍ ഓഫീസ് മേധാവികള്‍ ശ്രദ്ധിക്കണമെന്ന് എം.പ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments