തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ വികസനോത്സവത്തിന് തുടക്കമായി
ആലപ്പുഴ: വികസന പ്രവര്‍ത്തങ്ങളുടെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'വികസനോത്സവം 2020'ന് തുടക്കമായി. ഒരു മാസം നീണ്ടു നില്ക്കുന്ന വികസന പരിപാടികള്‍ അഡ്വ.എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മുന്നേറ്റം ഒരുക്കിയാണ് വികാസനോത്സവത്തിനു തുടക്കം കുറിച്ചത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി തൈകള്‍ നല്കുന്ന പുനര്‍ജനി പദ്ധതി, കപ്പകമ്പ് നട്ടു നല്കുന്ന ഹരിതം പദ്ധതി, വാഴ വിത്ത് നട്ട് നല്കുന്ന കദളീവനം പദ്ധതി, നെല്കര്ഷകര്ക്കായുളള കതിര്‍മണി പദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ ജീവനി- നമ്മുടെ ക്യഷി നമ്മുടെ ആരോഗ്യം പദ്ധതി എന്നിവയുടെ ജില്ലാതല ഉദ്ഘാടനവും എം.പി നിര്‍വ്വഹിച്ചു. വാര്‍ഡ് തലത്തില്‍ നടക്കുന്ന പഞ്ചകാര്ഷിക പദ്ധതിയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വാര്‍ഡിനുള്ള 5 ലക്ഷം രൂപയുടെ പുരസ്കാരവും എംപി ചടങ്ങില്‍ പ്രഖാപിച്ചു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. ക്യഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. അനിത മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഷീന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments