Post Category
ഇൻസ്റ്റലേഷന്റെയും സൈനിംഗ് ഗ്‌ളോബിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
ലോക കേരള സഭയോടനുബന്ധിച്ച് നിയമസഭാ കവാടത്തിനു മുന്നിൽ സ്ഥാപിച്ച 'ഇൻസ്റ്റലേഷന്റെയും സൈനിംഗ് ഗ്‌ളോബി'ന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 'നവകേരള നിർമിതിയിൽ പ്രവാസികളുടെ സാന്നിധ്യം' എന്ന വിഷയത്തെ മുൻനിർത്തി ഭാരത് ഭവനാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. ബോസ് കൃഷ്ണമാചാരിയുടേതാണ് സർഗാത്മക നിർദേശം.
ചടങ്ങിൽവെച്ച് 'പ്രവാസം-സഞ്ചാരപഥങ്ങൾ' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ: കെ. ഇളങ്കോവൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.18/2020
date
- Log in to post comments