Skip to main content

തുടർ വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിച്ചു

 

ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌, ജില്ലാ സാക്ഷരതാ മിഷൻ, ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവരുടെ സഹകരണത്തോടെ ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിച്ചു. സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളിൽ ചേർന്നു പഠിക്കുന്നവർക്കും അവരുടെ പ്രേരക്മാരുടെയും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയാണു കലോത്സവം സംഘടിപ്പിച്ചത്. കലവൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും അരങ്ങേറി. കലോത്സവം ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ - സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ടി. മാത്യു, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എസ്. സന്തോഷ്‌, ആര്യാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിത ഹരിദാസ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ പ്രൊജക്റ്റ്‌ കോഓർഡിനേറ്റർ കെ. വി. രതീഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.
 വൈകിട്ട് നടന്ന സമാപന സമ്മേളനത്തിന്റെയും സമ്മാന വിതരത്തിന്റെയും ഉദഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മണി വിശ്വനാഥ്‌ നിർവഹിച്ചു. ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ, വൈസ് പ്രസിഡന്റ്‌ എൻ. പി. സ്നേഹജൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ആർ. രജിത്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date