Skip to main content

ഭരണഘടനാ സാക്ഷരതാ  പരിപാടിയുടെ   രണ്ടാംഘട്ടത്തിന് ജില്ലയില്‍ തുടക്കമായി

ഭരണഘടനാമൂല്യങ്ങള്‍ ജനങ്ങളില്‍എത്തിക്കാന്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത്  ജനുവരി ഒന്നു മുതല്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 വരെ നടത്തുന്ന 'ഇന്ത്യ എന്ന റിപ്പബ്ലിക് ' രണ്ടാംഘട്ട ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ റിപ്പബ്ലിക് രൂപംകൊണ്ടതിന്റെ നാള്‍വഴികളും ഇന്ത്യന്‍ ഭരണഘടനയും ജനങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് 'ഇന്ത്യ എന്ന റിപ്പബ്ലിക്' പരിപാടിയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്.
സാക്ഷരതാമിഷന്‍ കോഴ്സ് കണ്‍വീനര്‍ അഫ്സല്‍ ആനപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യു, അസി.കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.മുരുകദാസ്, എസ്.അമീര്‍ജാന്‍, രാജന്‍പടിയറ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പി.എന്‍.സുരേന്ദ്രന്‍, ശശികല.എസ്.കുമാര്‍, ബിന്ദുമുകുന്ദന്‍, ആര്‍.അശോകന്‍, കെ.ശ്രീകുമാരി, വേണു വള്ളിക്കോട്, ഡി ശിവദാസ്, കെ. പി ഉഷാകുമാരി, എസ്.ബിന്ദു എന്നിവര്‍ പങ്കെടുത്തു.
 

date