Skip to main content

ഭക്ഷ്യ സുരക്ഷാ പരിശോധന:   43,000   രൂപ പിഴ ഈടാക്കി

      ആര്‍ദ്രം പീപ്പിള്‍ കാംപെയിന്റെ ഭാഗമായി ക്രിസ്തുമസ്, പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജില്ലയില്‍  159 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.  ഭക്ഷ്യ സുരക്ഷാ    മാനദണ്ഡങ്ങള്‍ പാലിക്കാത്ത 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 21 സ്ഥാപനങ്ങളില്‍ നിന്ന് 43,000 രൂപ പിഴയും ഈടാക്കി.  ബേക്കറികള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 8  സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും, 8 സര്‍വ്വയിലന്‍സ് സാമ്പിളുകളും ശേഖരിച്ചു.  പരിശോധനാഫലം വരുന്നമുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ  വര്‍ഗ്ഗീസ് അറിയിച്ചു.  കാംപെയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കുമായി വിവിധ ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.  ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ എം.കെ.രേഷ്മ, നിഷ പി. മാത്യൂ, സോമിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
 

date