Skip to main content

സമ്പുഷ്ട കേരളം പദ്ധതി: വിവര ശേഖരണ സര്‍വേ ആരംഭിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കാനായി നാഷണല്‍ ന്യൂട്രിഷന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട പദ്ധതിയുടെ വിവര ശേഖരണ സര്‍വേ ആരംഭിച്ചു. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക, സ്ത്രീകളിലും കുട്ടികളിലുമുള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, നവജാത   ശിശുക്കളുടെ തൂക്കക്കുറവ് പരിഹരിക്കുക, പുതുതലമുറയുടെ ആരോഗ്യ ശുചിത്വം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

അംഗനവാടി പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ച് മൊബൈല്‍ ഫോണിലെ പ്രത്യേക ആപ്ലിക്കേഷന്‍ വഴിയാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുക. വിവര ശേഖരണം നടത്തുക വഴി കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷക ആഹാരക്കുറവ് എന്നിവ മനസിലാക്കാനും, അതിലൂടെ കുട്ടികള്‍ക്ക് അടിയന്തിര പരിചരണം നല്‍കാനും സാധിക്കും. സര്‍വേയില്‍ കൃത്യ വിവരങ്ങള്‍ നല്‍കുന്നത് വഴി ജനങ്ങളുടെ പോഷകാഹാര പ്രശ്‌നങ്ങള്‍ക്കു അടിയന്തിരമായി പരിഹാരം കണ്ടെത്താന്‍ സാധിക്കും.

 

date