Skip to main content

കലക്ടറേറ്റിലെ പരാതിപ്പെട്ടി തുറന്നു ലഭിച്ചത് 25 പരാതികള്‍ 

ജില്ലാ അഴിമതി നിവാരണ സമിതി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. 25 പരാതികള്‍ ലഭിച്ചു. ലൈഫ് മിഷന്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട പരാതികള്‍, സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം, സ്വകാര്യ വാഹനങ്ങളില്‍ അമിതമായി വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടു പോകുന്നത്, പാടം മണ്ണിട്ട് നികത്തല്‍, അക്ഷയ കേന്ദ്രങ്ങള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത്, തൊഴിലുറപ്പ് പദ്ധതി, അനധികൃത ചെങ്കല്‍ ക്വാറി, താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം, ലാന്‍ഡ് ട്രൈബ്യൂനല്‍ ജീവനക്കാരനെതിരെയുള്ള ആരോപണം തുടങ്ങിയപരാതികളാണ് പരാതിപ്പെട്ടിയില്‍ നിന്നും ലഭിച്ചത്. 
പരാതികള്‍  തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അഴിമതി നിവാരണ സമിതി യോഗം തീരുമാനിച്ചു. അഴിമതിയുമായി ബന്ധമില്ലാത്ത പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറും. മുന്‍ മാസങ്ങളില്‍ ലഭിച്ച പരാതികളുടെ റിപ്പോര്‍ട്ടും യോഗത്തില്‍ അവലോകനം ചെയ്തു.  യോഗത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ പി.പി മുഹമ്മദാലി, സൂപ്രണ്ട് പി.കെ വിനില്‍, അനൗദ്യോഗിക അംഗം  പ്രൊഫ.പി ഗൗരി, എന്നിവര്‍ പങ്കെടുത്തു.
 

date