Skip to main content

കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. 'ജനാധിപത്യത്തില്‍ നാമാണ് നമ്മുടെ വിധികര്‍ത്താക്കള്‍, നമ്മുടെ ഭാവിയുടെ വര്‍ണ്ണങ്ങള്‍ നിര്‍ണയിക്കുന്നതും നാം തന്നെയാണ്' എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 59 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.  മത്സര വിജയികളെ ജനുവരി എട്ടിന് പ്രഖ്യപിക്കും. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ ജനുവരി 20 ന് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ജില്ലാതല മത്സരത്തില്‍ വിജയികളായവര്‍ക്ക്  ജനുവരി 25 ന് സംസ്ഥാനതലത്തില്‍ നടക്കുന്ന പരിപാടിയില്‍ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.
 

date