Skip to main content

സിഡിറ്റില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്റ് എഞ്ചിനീയറിംഗ്, ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ  പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, മൂന്ന് മാസത്തെ  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് എന്നിവയ്ക്ക് പ്ലസ്ടുവും അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സിന് എസ്.എസ്.എല്‍.സിയുമാണ് യോഗ്യത. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10. താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍ 0471 2721917, 8547720167, 9388942802. വെബ്‌സൈറ്റ്  https://mediastudies.cdit.org    

date