Skip to main content
പുറ്റടി ഗവ.ആശുപത്രിയിൽ ഈവനിംഗ് ഒ.പിയുടെയും നവീകരിച്ച ദന്തൽ വിഭാഗത്തിന്റെയും ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശ ആൻറണി നിർവ്വഹിക്കുന്നു..

പുറ്റടി ഗവ.ആശുപത്രിയിൽ ഈവനിംഗ് ഒ.പി ആരംഭിച്ചു.

 

 

പുറ്റടിയിൽ പ്രവർത്തിച്ചു വരുന്ന വണ്ടൻമേട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, നാഷണൽ ഹെൽത്ത് മിഷൻ, ആശുപത്രി വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ഈവനിംഗ് ഒ.പി. ആരംഭിച്ചു. അഞ്ച് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയാണ് നിലവിൽ രണ്ട് മണി വരെയുണ്ടായിരുന്ന ഒ.പി സമയം വൈകിട്ട് ആറ്മണി വരെ ദീർഘിപ്പിച്ചത്. നിലവിലുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും ഒപ്പം നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ താല്ക്കാലികമായി നിയമിച്ചിട്ടുണ്ട്. ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ വച്ച് ഈവനിംഗ് ഒ.പിയുടെയും നവീകരിച്ച ദന്തൽ വിഭാഗത്തിന്റെയും ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശ ആൻറണി നിർവ്വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ അധ്യക്ഷത വഹിച്ചു. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാനങ്കേരി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാബു വയലിൽ, ജിജി.കെ.ഫിലിപ്പ്, കുട്ടിയമ്മ സെബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർ ഡോ.ഷേർളി മാത്യു,  ദന്തൽ സർജൻ ഡോ.കെ.രാഹുൽ, പി.ജെ. ആൻറണി തുടങ്ങിയവർ സംസാരിച്ചു.

date