Post Category
യ.എ.ഇയിൽ നഴ്‌സ് നിയമനം: സ്‌കൈപ്പ് ഇന്റർവ്യൂ ഒൻപതിന്
ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഇതിനായി ഒൻപതിന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡിഒഎച്ച് പരീക്ഷ പാസ്സാവണം. ഹാഡ്/ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകും. താത്പര്യമുള്ളവർ www.odepc.kerala.gov.in ൽ ഏഴിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2329440/41/42/43. ഇ-മെയിൽ: gcc@odepc.in.
പി.എൻ.എക്സ്.24/2020
date
- Log in to post comments