Skip to main content

ടെന്നീസ് അക്കാദമിയിൽ അസിസ്റ്റന്റ് ട്രെയിനർ താത്കാലിക നിയമനം

സംസ്ഥാന കായികയുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കുമാരപുരം ടെന്നിസ് അക്കാദമിയിലേയ്ക്ക് പരിശീലകരായി താത്ക്കാലികാടിസ്ഥാനത്തിൽ  അസിസ്റ്റന്റ് ട്രെയിനർമാരെ നിയമിക്കുന്നു.
പി.റ്റി.ആർ(ഇൻസ്ട്രക്റ്റർ) സർട്ടിഫിക്കേഷൻ, എഐറ്റിഎ(ലെവൽ മൂന്ന് അല്ലെങ്കിൽ രണ്ട്) യോഗ്യത ഉണ്ടായിരിക്കണം.
നിശ്ചിത യോഗ്യതയുള്ളവർ www.sportskerala.org ൽ ലഭ്യമായ നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം 15ന് മുമ്പ് ഡയറക്ടർ, കായികയുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ അപേക്ഷിക്കണം. ഫോൺ: 0471-2323644.
പി.എൻ.എക്സ്.30/2020

date