Skip to main content

നഗരകാര്യ വകുപ്പിൽ സൗജന്യ തുണിസഞ്ചി വിതരണം

നഗരകാര്യ വകുപ്പ് ഡയറക്ടറേറ്റിലെ ജീവനക്കാർക്ക് പ്രകൃതി സൗഹൃദ തുണിസഞ്ചികൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരകാര്യ ഡയറക്ടർ ആർ.ഗിരിജ നിർവഹിച്ചു. തുണിസഞ്ചികൾ സൗജന്യമായി ലഭ്യമാക്കുന്നതിന്റെ ആദ്യ വിതരണം നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ബി.കെ.ബാലരാജ്, ഡോ.ഉമ്മുസെൽമ സി (ചുങ്കത്ത്) എന്നിവർക്ക് നൽകി പ്ലാസ്റ്റിക് വിരുദ്ധ കർമ്മപരിപാടികൾക്ക് തുടക്കം കുറിച്ചു. ഗുണനിലവാരമുള്ള തുണിസഞ്ചികൾ തിരുവനന്തപുരം നഗരസഭയിലെ കുടുംബശ്രീ യൂണിറ്റാണ് സബ്‌സിഡി നിരക്കിൽ തുടർന്ന് ലഭ്യമാക്കുന്നത്.
പി.എൻ.എക്സ്.34/2020

date