ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : ശാരീരിക പുന:രളവെടുപ്പ് 9 ന്
കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ ശാരീരിക അളവെടുപ്പില്‍ പരാജയപ്പെട്ട്, അപ്പീലിലൂടെ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക പുന:രളവെടുപ്പ് ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക് 2.30-നു തിരുവനന്തപുരം പട്ടത്തെ പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും നേരത്തെ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച് ഏതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് ഹാജരാവണം. നിശ്ചിത തീയതിയില്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ഇനിയൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. .
ഒറ്റത്തവണ വെരിഫിക്കേഷന്‍ : 9 ലേക്ക് മാറ്റി
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ ജനുവരി എട്ടിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് കക (കാറ്റഗറി നമ്പര്‍ 007/2018) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ ജനുവരി ഒന്‍പതിലേക്ക് മാറ്റിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റമില്ല.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിലെ എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം. 197/18-എന്‍.സി.എ എസ്.സി) (കാറ്റഗറി നം. 196/18-എന്‍.സി.എ മുസ്ലീം) തസ്തികകളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റിനായി 2019 ഡിസംബര്‍ 23, 28 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളുടെ പകര്‍പ്പ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിലെ 116 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 16 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2621612, 8281999298.
- Log in to post comments