Skip to main content

ജില്ലയില്‍ സാമ്പത്തിക സര്‍വ്വേക്ക് തുടക്കം

 

 

ഏഴാമത് സാമ്പത്തികസര്‍വേക്ക് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന സെന്‍സസ് ഇത്തവണ പൂര്‍ണ്ണമായും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് നടത്തുന്നത്. സി.എസ്.സി ഇ ഗവര്‍ണന്‍സ് സര്‍വീസസ് ഇന്ത്യയ്ക്കാണ് സെന്‍സസിന്റെ ചുമതല. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ), ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡി.ഇ.എസ്) എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ് സര്‍വെ നടക്കുന്നത്. വിവരശേഖരണത്തിനായി ജില്ലയില്‍ 1800 പേരെയാണ് നിയമിച്ചിട്ടുള്ളത്. ഡിഇഎസ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ്, നീരത്ത് കുര്യന്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സുനില്‍ ദേവ്, സിഎസ്‌സി പ്രതിനിധികളായ ജഗന്‍ സാബു, കെ.പി വിക്രം, എം.കെ നിഗീഷ്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റോട്കൂടി സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം

 

 

പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ ടാക്‌സ് സ്‌കാന്‍ എഡ്യുടെക്ക് പ്രൈവറ്റ് ലിമിറ്റഡ് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം സംഘടിപ്പിക്കുന്നു.  മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി പ്ലസ്ടു, ബിരുദ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്ക് പങ്കെടുക്കാം. പരിശീലന പരിപാടിയില്‍ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കും. ടൈം മാനേജ്‌മെന്റ് കംമ്യൂണിക്കേഷന്‍ സ്‌കില്‍സ് , കമ്പ്യൂട്ടര്‍ സ്‌കില്‍സ്,      പ്രസന്റേഷന്‍, ഓഫീസ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് തുടങ്ങിയ വ്യസ്ത്യസ്ത വിഷയങ്ങളിലാണ് പരിശീലനം. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കോഴിക്കോട് പുഷ്പ ജംഗ്ഷന്‍ സമീപമുള്ള ടാക്‌സ് സ്‌കാന്‍ ട്രൈയിനിംഗ് സെന്ററിലാണ് ട്രെയിനിംഗ്. ഫോണ്‍- 04952370379.

date