Skip to main content

ലൈഫ് മിഷൻ സംഘാടക സമിതി യോഗം ചേർന്നു

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നടത്തുന്നതിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സുഭാഷിണി മഹാദേവൻ അധ്യക്ഷയായി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി എൻ ജ്യോതിലാൽ, ഷിജിത്ത് വടക്കുഞ്ചേരി, പി ഐ സജിത, പി വിനു, ഇ കെ തോമസ്, ജില്ലാ ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , ബോക്ക് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾ, ജില്ലാതല ചാർജ്ജ് ഓഫീസർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ പി ശശികുമാർ സ്വാഗതം പറഞ്ഞു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 ഗ്രാമപഞ്ചായത്തുകളിലായി ലൈഫ് മിഷൻ 1, 2 ഘട്ടങ്ങളിലും, പി എം എ വൈ (ജി) പദ്ധതിയിലുമായി 514 കുടുംബങ്ങളുടെ ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
 

date