Skip to main content

മുല്ലശ്ശേരി ഇനി സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം

സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി. ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പരിധിയിലെ 15 വാർഡുകളിലായി ആകെ 30 ഹരിതകർമ്മസേന പ്രവർത്തകരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. വീടുകൾ, കടകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട്. കൂടാതെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഇ-വേസ്റ്റുകൾ ശേഖരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഒരു മാസം 40 രൂപയാണ് പ്ലാസ്റ്റിക് ശേഖരണത്തിനായി ഒരു വീട്ടിൽ നിന്നും ഈടാക്കുന്നത്.
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, ഇന്ദുലേഖ, മെമ്പർമാരായ എ.കെ.ഹുസൈൻ, പി.കെ.രാജൻ, ജയവാസുദേവൻ, ക്ലമന്റ് ഫ്രാൻസിസ്, ബബിത ലിജോ, പന്ദ്രകലാ മനോജ്, പി.എ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.

date