Skip to main content

രേഖകൾ നൽകണം

മലബാർ ദേവസ്വം ബോർഡ് ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും പോസ്റ്റോഫീസ് മുഖേന മണിയോർഡറായി പെൻഷൻ / കുടുംബപെൻഷൻ കൈപ്പറ്റുന്ന പെൻഷണർമാർ തുടർന്നുളള ആനുകൂല്യങ്ങൾ ബാങ്ക് മുഖേന അയ്ക്കുന്നതിനായി എസ്ബിഐയിൽ സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങണ്ടതാണെന്ന് അറിയിച്ചു. ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ രണ്ടാഴ്ചയ്ക്കകം സെക്രട്ടറി, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി ഒ എരഞ്ഞിപ്പാലം, കോഴിക്കോട് 673 006 എന്ന വിലാസത്തിൽ നൽകണം. ഏതെങ്കിലും ദേശസാത്കൃത ബാങ്കിലെ അക്കൗണ്ട് നമ്പർ സമർപ്പിച്ചാലും മതിയാകും. ഫോൺ: 0495 2360720.

date