Skip to main content

കൊരട്ടിക്കര ഗവ യു പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ഇന്ന് (ജനുവരി 4)

തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്റെ എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൊരട്ടിക്കര ഗവ യു പി സ്‌കൂളിലെ പുതിയ കെട്ടിടം ഇന്ന് (ജനു.4) വൈകീട്ട് നാലിന് പൊതുവിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി, ജില്ലാ പഞ്ചായത്തംഗം ജയശങ്കർ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന, വൈസ് പ്രസിഡന്റ് കെ ഇ സുധീർ തുടങ്ങിയവർ പങ്കെടുക്കും.

date